
കൊച്ചി: നിലവിലുള്ള വഖഫ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിടും. അംഗങ്ങളില്‍ പലര്‍ക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് കണ്ടതിനാലും ബോര്‍ഡില്‍ മതിയായ പ്രാതിനിധ്യം
ഇല്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നുമാണ് നടപടി. ബോര്‍ഡ് പിരിച്ചുവിട്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും. നാലര വര്‍ഷത്തോളം കാലാവധി ബാക്കിനില്‍ക്കെയാണ് ബോര്‍ഡ് പിരിച്ചുവിടുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ച് വര്‍ഷം കാലാവധിയുള്ള കെ.എസ്.ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നിലവില്‍ വന്നത്. 11 അംഗ ബോര്‍ഡില്‍ ആകെ ഒന്‍പത് പേര്‍ മാത്രമാണുണ്ടായിരുന്നത്. സുപ്രീം കോടതി ഉത്തരവുകളും വഖഫ് നിയമഭേദഗതിയും അനുസരിച്ചാകും പുനഃസംഘടന നടത്തുക. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി നേരത്തെ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ നയപരവും സുപ്രധാനവുമായ തീരുമാനങ്ങളെടുക്കരുത്, മൂലധന ചെലവുകളുണ്ടാക്കരുത്, വഖഫ് കാര്യങ്ങള്‍ കൈകാര്യം
ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കണം പ്രവര്‍ത്തനം എന്നിങ്ങനെ ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.
പുതിയ നിയമപ്രകാരം കേരള വഖഫ് ബോര്‍ഡില്‍ മുസ്ലിങ്ങളല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ അംഗത്തെയും ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും അസംബ്ലി ഒഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസും (ആക്ട്‌സ്) ഫയല്‍ചെയ്ത ഹര്‍ജികളാണ് പരിഗണിച്ചത്.
2025ലെ നിയമഭേദഗതി പ്രകാരം, മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണം. രണ്ട് അംഗങ്ങളുടെ തസ്തിക ഒഴിച്ചിട്ട് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
അതിന് മുമ്പേ പോളിസി എടുക്കാനും
ഈ അറിവ് മറ്റുളളവരിലേക്ക് ഷെയർ ചെയ്തും സഹകരിക്കുമല്ലോ ….
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















