കക്കട്ടില്‍: ലഹരിക്കെതിരെ കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തൂഫാന്‍ പതാക പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ ഉയര്‍ത്തി. ബോധവല്‍ക്കരണ ക്ലാസും തൂഫാന്‍ വാരിയര്‍ ബാഡ്ജു വിതരണവും നടത്തി. വൈസ്
പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി എസ്‌ഐ രമേശ് പ്രതിജ്ഞ ചൊല്ലി. ജനപ്രതിനിധികളായ കെ.വിശ്വനാഥന്‍, എന്‍.വി.ചന്ദ്രന്‍, മിനി സുധീര്‍, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, എന്‍.കെ.നസീര്‍, ഒ.പി.ശ്രീബിഷ, എ.വി.നാസറുദ്ദിന്‍ , ലിനി.ആര്‍, ഷറഫുന്നിസ, പി.ടി.കെ.രാധ, അസി. സെക്രട്ടറി പി.പ്രകാശന്‍, ജീവനക്കാരായ ലജിക സുരേന്ദ്രന്‍, സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. പാറയില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.















