വളയം: കൂത്തുപറമ്പ് വെടിവെപ്പില്‍ രക്തസാക്ഷിത്വം വരിച്ച പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വളയത്ത് ഡിവൈഎഫ്‌ഐ യുവജന സംഗമം
സംഘടിപ്പിച്ചു. നാദാപുരം ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച യുവജന സംഗമം സംസ്ഥാന പ്രസിഡന്റ് ചിന്ത ജറോം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.അഷില്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി.ചാത്തു, ഏരിയ സെക്രട്ടറി എ.മോഹന്‍ദാസ്, മുഹമ്മദ് ഫാസില്‍, എന്‍.കെ.മിഥുന്‍, എം.ശരത്ത്, പി.പി.ഷഹറാസ്, എ.കെ.അസ്മിറ, എ.കെ.ബിജിത്ത്, കെ.കെ.ശ്രിബിനേഷ് എന്നിവര്‍ സംസാരിച്ചു.















