മുക്കാളി: പ്രമുഖ സോഷ്യലിസ്റ്റും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തട്ടോളിക്കര കൊടക്കാട്ട് ബാലന്‍ മാസ്റ്റരുടെ മുപ്പത്തിഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. ഇതോടൊപ്പം
സോഷ്യലിസ്റ്റ് കൂട്ടായ്മയും നടന്നു. ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം എം.വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എന്‍.കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ദാമോദരന്‍, വി.കെ.ശശികുമാര്‍, ബാബു ഹരിപ്രസാദ്, എം.പി.കുമാരന്‍, കെ.പി.രജില്‍ സംസാരിച്ചു. പ്രസീത്കുമാര്‍.പി.പി സ്വാഗതവും ഷിനീഷ്.വി.വി നന്ദിയും പറഞ്ഞു.















