നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ലോംഗ്ജമ്പില്‍ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി. രണ്ടാം ശ്രമത്തില്‍ 8.07 മീറ്റര്‍ ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ
ശ്രമത്തില്‍ 7.66 മീറ്ററും മൂന്നാം ശ്രമത്തില്‍ 7.56 മീറ്ററുമായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. നാലാം ശ്രമത്തില്‍ കൂടുതല്‍ ദൂരം കണ്ടെത്താനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരം മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ അഞ്ചും ആറും ശ്രമങ്ങളില്‍ ശ്രീശങ്കര്‍ മത്സരിച്ചില്ല. തുടര്‍ന്ന് 8.07 മീറ്റര്‍ പ്രകടനത്തിന്റെ മികവില്‍ വെള്ളി മെഡല്‍ ഉറപ്പിക്കുകയായിരുന്നു. 8.17 മീറ്റര്‍ ദൂരം ചാടിയ ചൈനയുടെ ഷി യുഹാവോയാണ് സ്വര്‍ണം നേടിയത്. ഉസ്ബക്കിസ്ഥാന്റെ അന്‍വര്‍ അന്‍വറോവ് വെങ്കലവും സ്വന്തമാക്കി. ലോംഗ്ജമ്പില്‍
മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം പട്ടുരാജ് ഡേവിഡ് സോളമന്‍ ഏഴാം സ്ഥാനത്തെത്തി.
ഏഷ്യന്‍ ഗെയിംസില്‍ ശ്രീശങ്കറിന്റെ തുടര്‍ച്ചയായ രണ്ടാം മെഡല്‍ കൂടിയാണിത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടിയിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ താരം വിദ്യ രാംരാജിന് വെങ്കലം നേടി. 54.75 സെക്കന്‍ഡിലാണ് വിദ്യ മൂന്നാമത് ഫിനിഷ് ചെയ്തത്. അതേസമയം ഹര്‍ഡില്‍സില്‍ മലയാളി താരം അനു രാഘവന് മെഡലില്ല. അനു അഞ്ചാമതായാണു ഫിനിഷ് ചെയ്തത്. പി.ടി.ഉഷയുടെ ദേശീയ റിക്കാര്‍ഡ് തിരുത്തിയ പ്രകടനമാണ് വിദ്യയുടേത്.















