വടകര: ദി കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വടകര ജില്ലാ അസോസിയേഷന്‍ സ്‌കൗട്ടേര്‍സ് ഗൈഡേര്‍സ് കോണ്‍ഫറന്‍സ് ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ മറികടന്ന് വിജയത്തില്‍ എത്താനാണ് ഒരു സ്‌കൗട്ട് ജീവിതത്തില്‍ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വടകര ഡിഇഒ ഗീത.പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി.അസ്ലം സ്വാഗതം പറഞ്ഞു. ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് പി.പി.കുഞ്ഞമ്മദ് സി.കെ.നാരായണന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സികെ എന്റോവ്‌മെന്റ്
നേടിയ മുഹമ്മദ് റനീഫ്.സി.കെ ക്ക് ഡിഇഒ ഗീത അവാര്‍ഡ് സമ്മാനിച്ചു. ലോങ്ങ് ഡെക്കറേഷന്‍ അവാര്‍ഡ് നേടിയ അധ്യാപകര്‍ക്ക് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണര്‍ എം.റിയാസുദ്ദീന്‍ മൊമെന്റോ വിതരണം ചെയ്തു. 2025-26 വര്‍ഷത്തെ റിപ്പോര്‍ട്ട് ബുക്ക് മുഹമ്മദ് കാസിം പ്രകാശനം ചെയ്തു. ഗാന്ധി അറിയാന്‍ മത്സര വിജയികള്‍ക്ക് ജമാലുദ്ദീന്‍ പുരസ്‌കാരങ്ങള്‍ നല്‍കി. ശാലിനി, സബീലു റഹ്മാന്‍, പ്രവീണ്‍.പി, ശ്രീകാന്തി.എം.പി, മിഥുന്‍.ആര്‍, സുമയ്യ എന്നിവര്‍ പ്രസംഗിച്ചു. ശ്രീജിത്ത് നന്ദിയും പറഞ്ഞു.















