ആയഞ്ചേരി: കാര്‍ഷിക ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബോധവല്‍ക്കരണം ശക്തമാക്കാന്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ വിളിച്ചു ചേര്‍ത്ത
കുറ്റ്യാടി മണ്ഡലത്തിലെ കൃഷി ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. മണ്ഡലത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പുതിയ പദ്ധതികള്‍, നാളികേര പാര്‍ക്ക് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ബോധവല്‍ക്കരണം എന്നിവ യോഗം ചര്‍ച്ച ചെയ്തു. നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ യോഗം എല്ലാ പഞ്ചായത്തുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയും ചര്‍ച്ച ചെയ്തു.















