
വടകര: ഗതാഗത കുരുക്കിന്റെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനും നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍) സംഘം
വടകരയിലെത്തി.
കഴിഞ്ഞ 17ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വടകരയിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന് നാറ്റ് പാകിന്റെ സഹായത്തോടെ പഠനം നടത്താന്‍ തീരുമാനമായത്.
എട്ട് വര്‍ഷമായി ലിങ്ക് റോഡില്‍ നിന്നു സര്‍വീസ് നടത്തിയ ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റിയതിനെതിരെ സംയുക്ത ബസ് തൊഴിലാളിയൂണിയനും ഉടമകളുടെ സംഘടനയും
പ്രതിഷേധിക്കുകയും സമരനോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അധികൃതരുടെ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് കളക്ടര്‍ ഇടപെടുന്നത്. ഡിവൈഎസ്പി കണ്‍വീനറായി ഒരു സമിതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് നാറ്റ്പാക് സംഘം വാകരയിലെത്തിയത്. ബസ് ഓപ്പറേറ്റേഴ്സ് ഹാളില്‍
തൊഴിലാളി യൂനിയനുകളുടേയും ബസ് ഉടമകളുടേയും പാരാതികളും നിര്‍ദ്ദേശങ്ങളും സംഘം കേട്ടു. തൊഴിലാളി യൂനിയന്‍ നേതാക്കളായ എ. സതീശന്‍, അഡ്വ: ഇ.നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, ബാബു നരിപറ്റ, മടപ്പള്ളി മോഹനന്‍, കെ. പ്രകാശന്‍, പി.സജീവ്കുമാര്‍, ബസ് ഉടമസംഘടനാ ഭാരവാഹികളായ എ.പി. ഹരിദാസന്‍, സല്‍വ കുഞ്ഞമ്മദ്, സുഷില്‍ കുമാര്‍, വടകര എഎംവിഐ, സബ്ബ് ഇന്‍സ്‌പെക്ടര്‍, മുനിസിപ്പാല്‍ എഞ്ചിനീയര്‍ എന്നിവര്‍ പങ്കെടുത്തു.
















