തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 38 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് കൂടുതല്‍ കണ്ണൂരിലാണ്, 58 ശതമാനം. തൃശ്ശൂരും മലപ്പുറത്തും ശക്തമായ പോളിങ്
നടക്കുന്നുണ്ട്. എന്നാല്‍ കോഴിക്കോടും വയനാടും പോളിങ് മന്ദഗതിയിലാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണം ആര്‍ക്കനുകൂലമാകും എന്നതിലാണ് ആകാംക്ഷ. പവര്‍കട്ട്, വിഡി സതീശന്റെ പ്രവര്‍ത്തന ശൈലി ഉള്‍പെടെയുള്ള വിഷയത്തിലൂന്നിയുള്ള പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. പ്രിയദര്‍ശിനിയാത്ര ഉള്‍പെടെ സതീശന്‍ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ എടുത്തുപറഞ്ഞായിരുന്നു യുഡിഎഫ് പ്രചാരണം.
നാളെയാണ് വോട്ടെണ്ണല്‍. എട്ടിടത്ത് തദ്ദേശ പ്രതിനിധികള്‍ രാജിവച്ച് എംഎല്‍എമാരായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 38 ഇടങ്ങളില്‍ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം വച്ച് മുന്നണികള്‍ക്ക് അഭിമാനപോരാട്ടമാണ് ഇത്തവണത്തേത്.
















