
മാഹി: മയക്കുമരുന്ന് കടത്തിയ കേസില്‍ സൗദിയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. തലശ്ശേരി ന്യൂമാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41)
ശിക്ഷയാണ് നടപ്പാക്കിയത്.
സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്. 2023ല്‍ ഒമാനില്‍ നിന്നു റോഡ് മാര്‍ഗം സൗദിയിലേക്ക് മാരക ലഹരി വസ്തുക്കളുടെ വന്‍ശേഖരം കടത്തിയതിനെ തുടര്‍ന്നാണ് അബൂട്ടി പിടിയിലായത്.
43 കിലോ ലഹരിവസ്‌ക്കള്‍ ഇദ്ദേഹം ഓടിച്ചിരുന്ന ജിഎംസി വാനില്‍ നിന്നു പിടിച്ചെടുക്കുകയായിരുന്നു. കേസില്‍ വിചാരണ കോടതി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. ഇത് അപ്പീല്‍ കോടതിയും സുപ്രിംകോടതിയും ശരിവെച്ചതോടെയാണ് രാജ വിജ്ഞാപനത്തിലൂടെ ശിക്ഷ നടപ്പാക്കിയത്.
















