അരൂര്‍: പെരുമണ്ടച്ചേരില് യുഡിഎഫ് സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചതായി പരാതി. ഉദയാ ക്ലബ്ബിനടുത്ത് ഷാഫി പറമ്പിലിന് വോട്ട് അഭ്യര്‍ഥിച്ച് സ്ഥാപിച്ച വലിയ ബോര്‍ഡാണ് നശിപ്പിച്ചത്. യാതൊരു പ്രശ്നവും ഇല്ലാത്ത പ്രദേശത്ത് ബോധപൂര്‍വം കുഴപ്പത്തിന് ശ്രമിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളായ കെ.സജീവന്, കെ.മുഹമ്മദ് സാലി, പി.അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു