വടകര: നാട്ടുകാര്‍ നല്കുന്ന സ്നേഹം താന്‍ അര്‍ഹിക്കുന്നതിലും കൂടുതലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വടകരയില്‍ വന്നിറങ്ങിയതു മുതല്‍ സ്നേഹംകൊണ്ട് പൊതിയുകയാണ് ഇവിടത്തുകാര്‍. നിങ്ങള്‍ കൊണ്ട ഈ വെയിലിന് ഈ നാടിന്റെ തണലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൊള്ളുന്ന വെയിലില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും അണിചേരുകയാണ്. നിങ്ങള്‍ നല്കുന്ന ഈ സ്നേഹത്തിന് വാക്കിലൂടെ നന്ദി പറയാന്‍ ആവില്ല. അത് താന്‍ പ്രവൃത്തിയിലൂടെ തെളിയിക്കും – തിരുവള്ളൂരില്‍ ലഭിച്ച സ്വീകരണത്തിന് മറുപടിയായി ഷാഫി പറഞ്ഞു.