തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.
കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന് സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എം.എ. കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സി.എന്‍. സജി, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.ജി. അരവിന്ദാക്ഷന്, എഴുത്തച്ഛന് സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എ. രവീന്ദ്രന് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ജില്ലാ കാര്യാലയമായ നമോ ഭവനിലെത്തിയാണ് ഇവർ അംഗത്വം സ്വീകരിച്ചത്. മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.
തിരുവനന്തപുരത്ത് 48 നേതാക്കൾ ബിജെപിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 48 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. നെയ്യാറ്റിൻകര കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ ചന്ദ്രൻ ഉൾപ്പെടെ ഉള്ളവരാണ് കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന കാര്യലായത്തിൽവച്ചാണ് ഇവർ അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷും ചേർന്ന് നേതാക്കളെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.