നാദാപുരം: പരീക്ഷക്കിടയില്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്ലസ് ടു അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ ഗണിതശാസ്ത്ര വിഭാഗം സീനിയര്‍ അധ്യാപകന് മേമുണ്ട അഞ്ചുപുരയില്‍ ലാലുവിനെയാണ് (45) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്.
ഈ വര്‍ഷം ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു സ്കൂളില്‍ പ്രാക്ടിക്കല്‍ പരീക്ഷക്ക് ഇന്‍വിജിലേറ്ററായി എത്തിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന കേസിലാണ് ശിക്ഷ.
ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ശിവന് ചോടോത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ പി.എം.ഷാനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.