കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ടു മറിഞ്ഞു. മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി ഏഴുകുടിക്കല്‍ പുതിയപുരയില്‍ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളമാണ് പയ്യോളി അയനിക്കാട് തീരക്കടലില്‍ മറിഞ്ഞത്. മത്സ്യതൊഴിലാളികളായ അഭിലാഷ്, ചന്ദ്രന്, നിഖില്‍ ഉള്‍പ്പെടെ നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹകരണത്തോടെ വലിച്ചുകയറ്റിയ തോണിയിലെ രണ്ട് എന്‍ജിനുകളും തകരാറിലായി. വല നഷ്ടപ്പെട്ടു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചു.