
കൊയിലാണ്ടി: സംസ്ഥാന തല സൈക്കിള് പോളോ ചാമ്പ്യന്ഷിപ്പ് ഒക്ടോബര് 17, 18, 19, 20 തീയതികളില് കൊയിലാണ്ടി സ്പോര്ട്സ് കൗണ്സില് സ്റ്റേഡിയത്തില് നടക്കും. 14
ജില്ലകളെ പ്രതിനിധീകരിച്ച് ജൂനിയര്, സബ് ജൂനിയര്, സീനിയര് വിഭാഗങ്ങളിലായി 600 ഓളം കുട്ടികള് ആണ് പെണ് ടീമുകളായി മല്സരിക്കും
17ന് ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഷാഫി പറമ്പില് എംപി ചാമ്പ്യന്ഷിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് യു.കെ.ചന്ദ്രന് അധ്യക്ഷത വഹിക്കും.
പ്രോഗ്രാം കമ്മറ്റി യോഗത്തില് ചെയര്മാന് എം.ജി. ബല്രാജ് അധ്യക്ഷത വഹിച്ചു. ജന.കണ്വീനര് ശ്രീലാല്
പെരുവട്ടൂര് റിപ്പോര്ട്ട് അവതരിപ്പിച്ചു. സൈക്കിള് പോളോ അസോസിയേഷന് ജില്ലാ സെക്രട്ടറി നിതിന്, പി.കെ. ഭരതന്, എ.വി. ശശികുമാര്, എന്.വി.വല്സന്, പി.ടി.എ വൈസ് പ്രസിഡന്റ് എന്.വി. ബിജു, പ്രിന്സിപ്പള് എന്.വി.പ്രദീപ്കുമാര്, ഹെഡ്മിസ്ട്രസ് ടി.ഷജിത, എം. നവീന, പി.പി.ഷിംന എന്നിവര് പ്രസംഗിച്ചു.
















