തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്
പ്രകാരമാണ് സർക്കാർ അവധി പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബർ 19-ന് അവധി വരുന്നതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി പൊതുഅവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. ഔദ്യോഗിക കലണ്ടർ പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധിയാണ്. തിങ്കളാഴ്ച കൂടി അവധി ലഭിക്കുമോ എന്ന കാത്തിരിപ്പിലായിരുന്നു കേരളത്തിലെ ഭൂരിഭാഗംപേരും. തുടർച്ചയായി അവധി ലഭിക്കുന്നതോടെ യാത്രകൾ പോകാനൊരുങ്ങിയവർക്കും ആശ്വാസമായിരിക്കുകയാണ്.
















