വടകര: കരിമ്പനപ്പാലം ശ്രീ കളരിയുള്ളതില് ക്ഷേത്രത്തില് നവരാത്രി ആഘോഷം 19, 20,21 തിയ്യതികളില് നടക്കും. 19 ന് തിങ്കളാഴ്ച ദുര്ഗാഷ്ടമി ദിനത്തില് കാലത്ത് 6.30ന് നട തുറക്കും.
വൈകിട്ട് 5.30ന് ഗ്രന്ഥം വയ്പ്പും 7.30 ന് സരസ്വതി പൂജയും നടക്കും
20ന് ചൊവ്വാഴ്ച മഹാനവമിദിനത്തില് കാലത്ത് 5.30ന് ഗണപതിഹോമം, 7.30ന് സരസ്വതി പൂജ, വൈകിട്ട് 5.30ന് സംഗീതാര്ച്ചന, 6.30ന് വാഹനപൂജ, രാത്രി 10ന് എസ്.കെ. കടത്തനാട് രചനയും സംവിധാനവും നിര്വഹിച്ച ചിരികണ്ടന് സ്മാരക യുപി സ്കൂള് ചെ രണ്ടാപുരം എന്ന നാടകവും അരങ്ങേറും.
21ന് വിജയദശമി ദിനത്തില് കാലത്ത് 5.30ന് ഗണപതിഹോവവും രാവിലെ 7.30ന് ബ്രഹ്മശ്രീ പേരൂര് ദാമോദരന് നമ്പൂതിരിയുടെ മുഖ്യകാര്മികത്വത്തില് വിദ്യാരംഭവും നടക്കും.
















