
കോഴിക്കോട്: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദര്ശനത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റിയില് ഇന്ന് (വെള്ളി) വൈകിട്ട് നാലു മുതല് ഗതാഗത നിയന്ത്രണം
ഉണ്ടായിരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. രാമനാട്ടുകര എയര്പോര്ട്ട് റോഡ് ജംഗ്ഷന്-തൊണ്ടയാട്-അരയിടത്ത് പാലം-മാവൂര് റോഡ്-മാനാഞ്ചിറ-പാളയം-പുഷ്പ ജംക്ഷന്-ചാലപ്പുറം-ഈ പാതയിലൂടെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാല് യാത്രക്കാര് ബദല് മാര്ഗങ്ങള് സ്വീകരിക്കേണ്ടതാണ്.
എയര്പോര്ട്ട്-റെയില്വേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര് നേരത്തെ പുറപ്പെടേണ്ടതാണ്. സിറ്റിയിലെ റോഡുകളില് യാതൊരു വിധ വാഹന പാര്ക്കിംഗും അനുവദിക്കുന്നതല്ല. വിശിഷ്ടാതിഥി യുടെ യാത്രാസമയത്ത് റൂട്ടില് ഗതാഗതം പൂര്ണമായും
നിയന്ത്രിക്കുന്നതായിരിക്കും.
വാഹനങ്ങള് പോകേണ്ടവിധം:-
കോഴിക്കോട് കരിപ്പൂര് എയര്പോര്ട്ടിലേക്ക് പോകേണ്ട വാഹനങ്ങള് മലാപ്പറമ്പ് – മെഡിക്കല് കോളേജ് – കുറ്റിക്കാട്ടൂര് – പെരുവയല് – ഊര്ക്കടവ് പാലം – എടവണ്ണപ്പാറ -കൊണ്ടോട്ടി വഴിയോ / വെങ്ങാലി -ബീച്ച് റോഡ് -മീഞ്ചന്ത-രാമനാട്ടുകര -കാക്കഞ്ചേരി വഴി പോകേണ്ടതാണ്.
റെയില്വേ സ്റ്റേഷന് – ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് നിര്ബന്ധമായും വെസ്റ്റ് ഹില് – ചുങ്കം – ബട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യന് കോളേജ് വെസ്റ്റ് – ഗാന്ധി റോഡ് ജംക്ഷന് വഴിയോ , പന്നിയങ്കര – പുഷ്പ ജംക്ഷന് – ഫ്രാന്സിസ് റോഡ് വഴിയോ പോകേണ്ടതാണ്.
കുന്ദമംഗലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് കാരന്തൂര് – മൂഴിക്കല് – മലാപ്പറമ്പ് –
എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
കുറ്റിക്കാട്ടൂര് – മെഡിക്കല് കോളേജ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് കോവൂര് -ഇരിങ്ങാടന് പള്ളി ജംക്ഷന് – പൂളക്കടവ് ജംക്ഷന് – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
മലപ്പുറം – യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് രാമനാട്ടുകര – ഫറോക്ക്- ചെറുവണ്ണൂര് – മീഞ്ചന്ത – വഴി സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
പെരുമണ്ണ – പന്തീരങ്കാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് മാങ്കാവ് ജംക്ഷന് – ലുലു ജംക്ഷന് – പുതിയറ – വഴി സിറ്റിയിലേക്ക് പ്രവേശിക്കേ ണ്ടതാണ്.
കോഴിക്കോട് സിറ്റി ഭാഗത്ത് നിന്ന് മെഡിക്കല് കോളേജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള് , സ്റ്റേഡിയം ജംക്ഷന് – പുതിയറ – കുതിരവട്ടം റോഡ് – പൊറ്റമ്മല് – പാലാഴി റോഡ് – കെ.ടി.താഴം – മഠത്തില് മുക്ക് – ചേവായൂര് വഴി പോകേണ്ടതാണ്.
















