
നാദാപുരം: നാദാപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വാഹനത്തില് നിന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ച്കൊണ്ടുപോയ സംഭവത്തില് യൂത്ത് ലീഗുകാര്ക്കെതിരെ കേസ്.
നാദാപുരം ഗവ കോളജ് തെരഞ്ഞെടുപ്പനോടനുബന്ധിച്ചുണ്ടായ സംഘര്ഷത്തിനിടയിലാണ് സംഭവം.
കോളജ് തെരഞ്ഞെടുപ്പില് വിജയിച്ച യുഡിഎസ്എഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ എസ്എഫ്ഐയുടെ കൊടി പറിക്കുകയും ക്രമസമാധാനപ്രശ്നമുണ്ടാവുകയും ചെയ്യുന്നത് കണക്കിലെടുത്താണ് ഫായിസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിലിരുത്തിയ
ഇയാളെ യൂത്ത് ലീഗ് നേതാക്കള് അടക്കമുള്ളവര് വാഹനത്തിന്റെ വാതില് ബലമായി തുറന്ന് പോലീസിനെ തള്ളിമാറ്റി മോചിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. ഔദ്യോഗിക കൃത്യ നിര്വഹണം തടസപ്പെടുത്തിയതിന് യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് ഈന്തുള്ളതില് ഉള്പ്പെടെ പേരറിയാവുന്ന ഏഴ് പേര്ക്കും കണ്ടാലറിയാവുന്ന 13 പേര്ക്കും എതിരെയാണ് പോലീസ് കേസ് എടുത്തത്.
















