
വടകര: യുഡിഎഫിന്റെ പ്രഖ്യാപിത പൊലീസ് നയം വടകര സര്‍ക്കിളിലെ ചില പൊലീസുകാര്‍ മറക്കുന്നതായി യുഡിഎഫ് മണിയൂര്‍ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍
വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 26ന് പതിയാരക്കര മഞ്ചയില്‍കടവില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സിപിഎം നേതാക്കള്‍ നല്‍കിയ ലിസ്റ്റനുസരിച്ച് യുഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ആരോപണം. ഒന്നും രണ്ടും പ്രതി ചേര്‍ക്കപ്പെട്ടവര്‍ സ്ഥലത്തു പോലുമില്ലാത്തവരാണ്. തോടന്നൂര്‍ ബോംബ് കേസിലും കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിലും ഡിവൈഎഫ്‌ഐക്കാര്‍ പ്രതികളായത് മറക്കാന്‍ നിരപരാധികളെ കുടുക്കാനാണ് നീക്കം. ഇതിന് ചില പൊലീസുദ്യോഗസ്ഥര്‍ കൂട്ടു
നില്‍ക്കുകയാണ്. ഇതേ പഞ്ചായത്തില്‍ 2024 ല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണുവിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ കേസില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കള്ളക്കേസ് ചുമത്തി യുഡിഎഫ് പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പി.എം കണാരന്‍, എം.കെ.ഹമീദ്, പി.ടി.കെ.മുഹമ്മദ്, പി.സി.ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
















