
വടകര: ആവിക്കല്‍ പാലത്തിന്റെ തകര്‍ന്ന അപ്രോച്ച് റോഡ് ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.
പാലത്തിന് സമീപം നടന്ന
ധര്‍ണ കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ടി.പി. സുനില്‍ദത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമന്‍, കെ.പി. നജീബ്, കമറുദീന്‍ കുരിയാടി, പി. ഹരീന്ദ്രന്‍, ടി.കെ. രതീശന്‍, കെ.കെ. റിനീഷ്, കെ. രന്‍ജിത്ത്, പി.സദാനന്ദന്‍, കെ.പ്രശാന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















