ഒഞ്ചിയം: കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായുള്ള ‘കായിക മിത്രം’ പരിശീലന പരിപാടിക്ക് ഒഞ്ചിയം ഗവ. യുപി സ്‌കൂളില്‍ തുടക്കമായി. പ്രധാനാധ്യാപകന്‍
ടി.വി.എ.ജലീല്‍ ഉദ്ഘാടനം ചെയ്തു. വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം’ പദ്ധതിയുടെ ഭാഗമായി ഒഞ്ചിയം യുപി സ്‌കൂളിന്റെ പ്രധാന കായിക ഇനമായി ഫുട്‌ബോളിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഫുട്‌ബോളിന് പുറമേ മറ്റ് കായിക ഇനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. ചടങ്ങില്‍ സ്‌കൂള്‍ കായിക അധ്യാപകന്‍ സുജിത്ത് കുമാര്‍.എം അധ്യക്ഷത വഹിച്ചു. ബിജു മൂഴിക്കല്‍, തേജ്‌ന, ദിന്‍ഷാ ദാസ്, ശ്രീജ.എം.പി.ടി, ബിജിഷ.കെ, അന്‍സി.ഇ.കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.















