വടകര: കേരളത്തിലെ വയോജനങ്ങളുടെ കരുത്തുറ്റ സംഘടനയായ സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എസ്‌സിഎഫ്ഡബ്യുഎ) ജില്ലാ സമ്മേളനം 20ന്
വടകരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ഹാളില്‍ മേലടി നാരായണന്‍-എന്‍.ശ്രീനിവാസന്‍ നഗറില്‍ രാവിലെ 10ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം.എം.നാരായണന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 23, 24 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന ഏഴാം ത്രൈവാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ജില്ലാസമ്മേളനത്തില്‍ 260 പ്രതിനിധികള്‍ പങ്കെടുക്കും. വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.പി.കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി കെ.കെ.സി.പിളള, ടി.പി.ഗോപാലന്‍, ബാലകൃഷ്ണന്‍ പുല്ലോട്ട്, വി.വി.സുരേഷ്, എം.പത്മനാഭന്‍, ഇ.രവി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.















