വടകര: സമരംചെയ്യുന്ന ബസ് തൊഴിലാളികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ച് യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ആര്‍എംപിഐ വടകര ഏരിയ കമ്മിറ്റി
ആവശ്യപ്പെട്ടു.
വടകരയില്‍ നിന്നു കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കല്‍-കൊളാവിപാലം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ തുടര്‍ച്ചയായ നാല് ദിവസമായി പണിമുടക്കിലാണ്. വിദ്യാര്‍ഥികളും മറ്റുള്ളവരും വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. സര്‍വീസ് റോഡുകളിലെ അറ്റകുറ്റ പണി നടത്തിയും മാര്‍ക്കറ്റ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആര്‍എംപിഐ ഏരിയാ ചെയര്മാന് എ.പി ഷാജിത്ത്, സെക്രട്ടറി പി.എം വിനു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
















