
വടകര: ജില്ലാ ആശുപത്രിയിലെ പഴയകാല ജീവനക്കാരുടെ സ്‌നേഹസംഗമം ഹൃദ്യമായി. ലോകനാര്‍കാവ് കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ആശുപത്രി മുന്‍ സൂപ്രണ്ടും ജില്ലാ
മെഡിക്കല്‍ ഓഫീസറുമായിരുന്ന ഡോ. പി.ടി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍.പി.കെ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.സുരേഷന്‍, റസിയബി, പ്രമീള, രമണി, രാജന്‍, സുഷമ, ശശി, കെ. ജയരാജന്‍, എ കെ രാമകൃഷ്ണന്‍, എം. എം.ശ്രീനിവാസന്‍, പത്മനാഭന്‍, ഹസീന, നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.പി സുരേന്ദ്രന്‍ സ്വാഗതവും ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ കൈയടി നേടി. തിരുവാതിര, നൃത്തങ്ങള്‍, കരോക്കെ ഗാനങ്ങള്‍, കവിതകള്‍, നാടകഗാനങ്ങള്‍ എന്നിവ അരങ്ങിലെത്തി. 2000-2010 കാലഘട്ടത്തില്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തവരും റിട്ടയര്‍ ചെയ്തവരുമായ എണ്‍പതിലേറെ പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
















