വടകര: എംയുഎം വിഎച്ച്എസ്എസ് പത്താം തരം വിദ്യാര്‍ഥിനി സജ ഫാത്തിമയുടെ നിര്യാണത്തില്‍ സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. പ്രധാനാധ്യാപകന് എന്‍.പി അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് ഫാറുഖ് അനുശോചന പ്രമേയം
അവതരിപ്പിച്ചു. അഷ്റഫ് കൊളേരിക്കണ്ടി, ഇസ്മായില്‍ മാടശ്ശേരി, വി.കെ നൗഫല്‍, എം. മുസ്തഫ, വി.കെ അസീസ്, കെ ലൈല, സി.കെ ജസീല തുടങ്ങിയവര്‍ സംസാരിച്ചു















