വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയില്‍ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി
ചെയ്യുവാന്‍ താല്പര്യമുള്ള, എം-ടെക് ഫസ്റ്റ് ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 19-ാം തിയ്യതി ശനിയാഴ്ച രാവിലെ 10 ന് കോളജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുളളവരെയും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497828473, 9400477225.















