
കൊയിലാണ്ടി: പതിനഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ. നരിക്കുനി പറശ്ശേരിമുക്ക് പൊയിലില്‍
വീട്ടില്‍ അബ്ദുള്‍ റഹ്മാനെയാണ് (29) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.
2023ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗത്തില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കൊടുവള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ എ.പി. അനൂപാണ് അന്വേഷണം നടത്തിയത്.
















