
വടകര: ഹെല്‍ത്തി കേരളാ പരിപാടിയുടെ ഭാഗമായി വടകര മുനിസിപ്പാലിറ്റിയിലും ചോറോട്, ഒഞ്ചിയം ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലും ആരോഗ്യവകുപ്പ് പരിശോധന
നടത്തി. രണ്ട് സ്ഥാപനങ്ങളില്‍ വൃത്തിഹീന സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. കോണ്‍വെന്റ് റോഡിലെ ഗാലക്‌സി ബേക്കറി ആന്‍ഡ് കൂള്‍ബാര്‍, പുഞ്ചിരിമില്ലിന് സമീപമുള്ള ഹാപ് ഡെയിലി ഐസ്‌ക്രീം സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കോട്പ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്ത
രണ്ട് സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരം പിഴ ചുമത്തി.
പരിശോധനയില്‍ ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍കല്ലേരി, ചോറോട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ പള്ളിക്കര, വടകര മുനിസിപ്പാലിറ്റി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെബിദ. എച്ച്, സിന്ധു ടി.കെ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍. ടി, അജിന. പി, ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഏറാമല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍.സി, അഴിയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് സി.പി എന്നിവരും കല്ലുനിര യുപിഎച്ച്‌സി, ചോറോട്, അഴിയൂര്‍, മടപ്പള്ളി, എഫ്എച്ച്‌സികളിലെയും ഓര്‍ക്കാട്ടേരി സിഎച്ച്‌സിയിലെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.
















