
വടകര: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് സിപിഐ മുട്ടുങ്ങല്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോഗത്തിനനുസരിച്ച് വൈദ്യുതി വാങ്ങിക്കാനുള്ള മുന്നൊരുക്കം നടത്താതെ ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രം ഭരണവീഴ്ചയായി മാത്രമെ കാണാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉണ്ടായിരുന്നത്. ഒരു ദിവസം പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. അതേപോലൊരു ഇടപെടലാണ് ജനങ്ങള്‍ അവശ്യപെടുന്നതെന്ന് ആര്‍.സത്യന്‍ പറഞ്ഞു.
വി പി രാഘവന്‍ അധ്യക്ഷത വഹിച്ചു. ഇ രാധാകൃഷ്ണന്‍, കെ.രജിത് കുമാര്‍, കെ ഗംഗാധര കുറുപ്പ്, എന്‍.കെ.മോഹനന്‍, കെ.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
















