
ആയഞ്ചേരി: ‘വൈദ്യൂതി രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുക, കേരളത്തെ ഇരുട്ടിലാക്കരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച
പ്രക്ഷോഭത്തിന്റെ ഭാഗമായി ആയഞ്ചേരി കെഎസ്ഇബി ഓഫീസിലേക്ക് സിപിഐ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ജില്ലാ കൗണ്‍സില്‍ അംഗം കെ.പി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി. സുരേഷ്, എഐടിയുസി മണ്ഡലം സെക്രട്ടറി സി. രാജീവന്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി
എം.ടി. രാജന്‍, മഹിള സംഘം മണ്ഡലം സെക്രട്ടറി സുനിത സുമാലയം, ബികെഎംയു മണ്ഡലം സെക്രട്ടറി കെ.സത്യന്‍, സിപിഐ ആയഞ്ചേരി ലോക്കല്‍ സെക്രട്ടറി കെ.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
വിജയന്‍ ചെറുവത്താരി, എന്‍.എം. രാജീവന്‍, പി.പി. ഹരിദാസന്‍, എന്‍.കെ. വിശ്വനാഥന്‍, പി.ടി. ജയന്തി എന്നിവര്‍ നേതൃത്വം നല്‍കി.

എന്ത് പറഞ്ഞാലാണ്
നിങ്ങൾ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് ചിന്തിക്കുക
എന്നെനിക്കറിയില്ല…
എങ്കിലും ഒരു പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ എന്ന നിലയ്ക്ക് പറയട്ടെ …
വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
അത് കൊണ്ട് എല്ലാവരും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കാൻ
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















