നാദാപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനം തൂണേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ
സദസും സംഘടിപ്പിച്ചു. അനുസ്മരണ സദസ്സ് നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകന്‍ തൂണേരി അധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രന്‍, യു.കെ.വിനോദ് കുമാര്‍, വി.കെ.രജീഷ്, ഫസല്‍ മാട്ടാന്‍, കെ.മധു മോഹനന്‍, സജീവന്‍ കുറ്റിയില്‍, ടി.പി.ജസീര്‍, എ.പി.സുധ, എന്‍.കെ.അഭിഷേക്, സുനില്‍ പാലിനാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.















