ഓര്‍ക്കാട്ടേരി: പാലിയേറ്റീവ് കെയര്‍ വേണ്ടവര്‍ക്ക് പോലീസിന്റെ പ്രത്യേക സഹായം ഉറപ്പാക്കുമെന്നും ഇത്തരമൊരു പദ്ധതി ഓണം കഴിഞ്ഞ് പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുളളക്ക് ഓര്‍ക്കാട്ടേരി ആശ്രയ പാലിയേറ്റീവ് കെയര്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ആശ്രയ പാലിയേറ്റീവ് കെയര്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണെന്നും മറ്റുള്ളവരുടെ ദുഃഖത്തില്‍ വേദനിക്കുന്ന ഹൃദയമുള്ളവര്‍ക്ക് മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയു എന്നും മന്ത്രി പറഞ്ഞു. പോലീസിന്റേത് മാനുഷിക മുഖമായിരിക്കുമെന്നും ഒറ്റയ്ക്ക് താമസിക്കുന്ന പ്രായം ചെന്നവര്‍ ഫോണ്‍ ചെയ്താല്‍ പോലീസ് അടിയന്തര സഹായം എത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അനുകമ്പയാണ് മനുഷ്യജീവിതത്തില്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.കെ.യൂസഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ മുഖ്യാതിഥിയായി. ആശ്രയ ജനറല്‍ സെക്രട്ടറി പി.രമേഷ് ബാബു, സെക്രട്ടറി പി.കെ.ജമാല്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീതി മോഹന്‍, വാര്‍ഡ് അംഗം എം.കെ.വിജേഷ്, മനയത്ത് ചന്ദ്രന്‍, എം.കെ.ഭാസ്‌കരന്‍, എന്‍.വേണു, സി.കെ.ഹരിദാസ്, കെ.കെ.അമ്മദ്, ടി.എന്‍.കെ.ശശീന്ദ്രന്‍, ടി.കെ.വാസു, കെ.ഇ.ഇസ്മയില്‍, ഒ.മഹേഷ് കുമാര്‍, എന്‍.കെ.ചാത്തു എന്നിവര്‍ സംസാരിച്ചു.















