
വടകര: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുഗ്രഹം തേടി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഴിയൂര്‍ ചോമ്പാലിലെ വസതിയിലെത്തി.
മന്ത്രിയായതിന് ശേഷം ആദ്യമായാണ് സന്ദര്‍ശനം.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ എത്തിയ മന്ത്രി ചോമ്പാലിലെ നാട്ടുകാരും യുഡിഎഫ് പ്രവര്‍ത്തകരുമായി കുശലം പങ്ക് വെച്ചു. മയക്ക് മരുന്നിനെതിരെ നടത്തുന്ന തൂഫാന്‍ സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുല്ലപ്പള്ളിയുടെ അനുഭവ സമ്പത്ത് കരുത്ത് പകരുമെന്ന് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് കൂടിയായ കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ,
യുഡിഎഫ് നേതാക്കളായ എന്‍. സുബ്രഹ്‌മണ്യന്‍, അഡ്വ ഐ. മൂസ, മോഹന്‍ പാറക്കടവ്, കാവില്‍ രാധാകൃഷ്ണന്‍, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.പി. കരുണന്‍, പി.കെ. രാഗേഷ്, യാസര്‍ അറഫാത്ത്, സി.കെ. വിശ്വന്‍, കെ.പി. രാജന്‍, സുനില്‍ മടപ്പള്ളി, മനോജ് എടാണി, പി.കെ. ദാമു, കെ. അനില്‍കുമാര്‍, കെ. പി. രവീന്ദ്രന്‍, സുബിന്‍ മടപ്പള്ളി എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
















