ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ‘ഭ്രമയുഗ’ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചന്ദു
ചാമ്പ്യന്‍ എന്ന സിനിമയ്ക്ക് കാര്‍ത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. സിനിമ ആര്‍ട്ടിക്കിള്‍ 370. മികച്ച ചിത്രം ആര്‍ട്ടിക്കിള്‍ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച ഗായിക വൈക്കം വിജയലക്ഷ്മി (എആര്‍എം), ഗാനം അങ്ങുവാനക്കോണില്‍. 2024 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ് പ്രശസ്ത മലയാളി സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന കേന്ദ്ര ജൂറി പരിഗണിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനു മുന്‍പ് 1989ല്‍ ‘മതിലുകള്‍’, ‘ഒരു വടക്കന്‍ വീരഗാഥ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹം ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. പിന്നീട് 1993ല്‍ ‘വിധേയന്‍’, ‘പൊന്തന്‍മാട’ എന്നീ സിനിമകളിലൂടെ രണ്ടാം തവണയും 1998ല്‍ വിഖ്യാത ചിത്രം ‘ഡോ. ബാബാസാഹേബ് അംബേദ്കര്‍’ എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം, വെല്ലുവിളികള്‍ നിറഞ്ഞ ഒരു കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ദേശീയ പുരസ്‌കാര വേദിയില്‍ രാജ്യത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍ അത് മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാറുകയാണ്.















