വടകര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും ഛായാ ചിത്രത്തില്‍
പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണം ജില്ലാ സെക്രട്ടറി കെ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. രാജേഷ് ചോറോട്, രമേശന്‍ കിഴക്കയില്‍, രാഗേഷ്.കെ.ജി, സി.നിജിന്‍, മോഹന്‍ദാസ്.കെ.കെ, ബാലഗോപാല്‍, ബാബു ബാലവാടി, ആര്‍.കെ.പ്രവീണ്‍ കുമാര്‍, ഭാസ്‌കരന്‍.എ, ജിബിന്‍ രാജ്, ഐ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.















