
വാണിമേല്‍: ഫലപ്രഖ്യാപന ദിവസം വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വാണിമേല്‍, വളയം,
ചെക്യാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് പോലീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. നാദാപുരം മണ്ഡലത്തില്‍ വിജയിക്കുന്ന കക്ഷികള്‍ക്ക് മെയ് 4ന് വൈകിട്ട് 7 മണി വരെ ആഹ്ലാദ പ്രകടനം നടത്താം. സംസ്ഥാന ഭരണം കിട്ടുന്നവര്‍ മെയ് 5ന് വൈകിട്ട് 7 മണി വരെയാണ് ആഹ്ലാദപ്രകടനം നടത്തേണ്ടത്. ബിജെപിക്ക് നിയമസഭയില്‍ അംഗത്വം ലഭിച്ചാല്‍ മെയ് 6 ന് വൈകിട്ട് 7 മണി
വരെ പ്രകടനം നടത്താം.
ബൈക്ക് റാലി, ലോറി എന്നിങ്ങനെയുള്ള ആഹ്ലാദപ്രകടനം പാടില്ല. പൊതുസ്ഥലങ്ങളില്‍ പടക്കം പൊട്ടിക്കരുത്. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ വീടിന് മുന്നിലും ഓഫീസിനു മുന്നിലും പ്രകടനമോ പടക്കം പൊട്ടിക്കലോ പാടില്ല.
വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജുവിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
















