
മണിയൂര്‍: മൈ ഭാരത് കോഴിക്കോടിന്റെ സഹകരണത്തോടെ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി സേവാ പഖ്വാഡ ക്യാമ്പയിന്റെ ഭാഗമായി റോഡും
പരിസരവും ശുചീകരിച്ചു.
മണിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബിജിത് ലാല്‍ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. കെ.എം.കെ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.പി.അബ്ദുള്‍ റഷീദ്, ഗീത.പി.ടി, എന്‍.കെ.ഗോപിനാഥന്, രാഹുല്‍.എസ്.എസ്, രഞ്ജിത്ത് കോണിച്ചേരി, എം.പി.ശശീന്ദ്രന്, ജയലത ഒതയോത്ത്, ബാലന് നീലാംബരി, ഗീത.ഒ.എം, ശാലിനി.കെ.കെ എന്നിവര്‍ നേതൃത്വം നല്കി.
















