
വില്യാപ്പള്ളി: മോട്ടോര്‍ & എന്‍ജിനീയറിങ് ലേബര്‍ സെന്റര്‍ (എച്ച്എംഎസ്) വില്യാപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി. ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.പി. അമര്‍നാഥ് ഉദ്ഘാടനം ചെയ്തു. ആയാടത്തില്‍ പ്രേമന്റെ
അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയില്‍ ബാലകൃഷ്ണന്‍, ഇ.എം. നാണു, പി.പി. സുരേഷ്, എം.ടി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. കെ.പി. സുരേഷ്ബാബു സ്വാഗതവും സി.കെ. വിനോദന്‍ നന്ദിയും പറഞ്ഞു.















