
ഓര്‍ക്കാട്ടേരി: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നിര്‍മാണ
തൊഴിലാളി യൂനിയന്‍ (സിഐടിയു) ഓര്‍ക്കാട്ടേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആധുനികരീതിയില്‍ പുതിയ ഒപിക്ക് വേണ്ടി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പണിത കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് ഒരുവര്‍ഷമാകാറായിട്ടും ഇതുവരെ പ്രവര്ത്തനക്ഷമാക്കിയില്ല. ദിവസേന നിരവധി രോഗികള്‍ ചികിത്സം തേടി എത്തുന്നുണ്ട്. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ പോലും
ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. കുട്ടികള്‍ക്ക് നല്‍കേണ്ട വിറ്റമിന്‍ എ പോലുള്ള മരുന്നും ഇല്ലാത്ത സ്ഥിതിയാണ്. എത്രയും പെട്ടെന്ന് ഇതിനുള്ള പരിഹാരം ഉണ്ടാക്കണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു.
മുയിപ്രയില്‍ കെ.കെ.കൃഷ്ണന്-പി. സുരേഷ് ബാബു നഗറില്‍ നടന്ന സമ്മേളനം യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം രാജന് ഉദ്ഘാടനം ചെയതു. മേഖലാപ്രസിഡന്റ് എം.നാണു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.യം. ഷാജി പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ പി.കെ ബാലന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.എം. ശാന്ത, കെ.പി. ബാബു, ടി.ടി
ബാബു, കെ.എം പവിത്രന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് ഒ.നാണു സ്വാഗതവും ഭാസ്കരന് ടി.കെ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എം. നാണു (പ്രസിഡന്റ്), ബാലന് പി.കെ, സജദ് കെ.കെ, രജില്‍.കെ
(വൈസ് പ്രസിഡന്റുമാര്‍), കെ.എം. ഷാജി (സെക്രട്ടറി), ശശീന്ദ്രന്.ടി, അനൂപ്.സി.കെ, രമണി (ജോ.സക്രട്ടറിമാര്‍), ടി.പി. ശ്രീജിത്ത് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
















