വടകര: യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മണിയൂർ ഗവ. എൻജിനിയറിങ് കോളെജ്, വില്യാപ്പള്ളി എംഇഎസ് കോളെജ്, കുരിക്കിലാട് സഹകരണ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചു. വിദ്യാർഥി നേതാക്കളായ ടിയ ജോസ്, സർവൻ കുമാർ, താഹിർ അബൂബക്കർ, ആദിത്യൻ കൃഷ്ണ, പ്രണതി ഉണ്ണികൃഷ്ണൻ,
അജ്നാസ് താഴത്ത്, ആദിൽ തുടങ്ങിയവർ സ്വീകരിച്ചു. വടകര എജുക്കേഷൻ കോപ്പറേറ്റിവ്
സൊസൈറ്റി വൈസ് പ്രസിഡൻ്റ് പുറംതോടത്ത് സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ, എംഎസ്എഫ് – കെഎസ്യു ജില്ലാ പ്രസിഡണ്ടുമാരായ വി ടി സൂരജ്, അഫ്നാസ് ചോറോട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബബിത് മലോല്‍, വി കെ പ്രേമൻ, അമ്മുക്കുട്ടി തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.