വടകര: കളരിവിളക്ക് തെളിച്ച് കച്ചമുറുക്കി. പാദങ്ങള്‍ തറയിലൂന്നി ഇരുവരും വാളും പരിചയവും കയ്യിലെടുത്തു. അങ്കത്തട്ടില്‍ പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളും അഭിമുഖമായി ഷാഫി പറമ്പിലും. പാദങ്ങളിലമര്ന്ന് പരിചകള്‍ ചേര്‍ത്തു മുട്ടി വാളുകള്‍ കോര്‍ത്തുവച്ച് ഇരുവരും അങ്കം കുറിച്ചു. ഷാഫിക്കായി ചില അടവുകള്‍ മീനാക്ഷി ഗുരുക്കള്‍ പരിചയപ്പെടുത്തി. കടത്തനാടന്‍ അങ്കം ജയിച്ചു വരാന്‍ ഷാഫിയെ ചേര്‍ത്തണച്ച് മീനാക്ഷിയമ്മ ഗുരുക്കള്‍ അനുഗ്രഹിച്ചു.
വ്യാഴാഴ്ച രാവിലെയാണ് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കരിമ്പനപ്പാലത്തെ കടത്തനാടന്‍ കളരിയിലെത്തിയത്. മീനാക്ഷിയമ്മയും ശിഷ്യരും നാട്ടുകാരും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. കെ.കെ രമ എംഎല്‍എയും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
ശേഷം പുതുപ്പണത്തെ മുഹമ്മദ് ഗുരുക്കളുടെ കളരിയും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. മുന്നണി നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്, വി.പി. ദുല്‍ഖിഫില്‍, എന്‍.പി.അബ്ദുല്ല ഹാജി, പി.എം.വിനു, പുറന്തോടത്ത് സുകുമാരന്‍, എം.സി.കരീം, വികെ.പ്രേമന്, എ.പി.ഷാജിത്ത്, പി.രജനി, സി.നിജിന്‍, സുധീഷ് വള്ളില്‍, നെല്ലാടത്ത് രാഘവന് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.