കൊയിലാണ്ടി: ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വോട്ട് തേടി സ്ഥാനാര്‍ഥികള്‍ പിഷാരികാവില്‍ സന്ദര്‍ശനം നടത്തി. കാളിയാട്ടം കൊടിയേറിയ ഇന്ന് വടകര മണ്ഡലത്തിലെ യുഡിഎഫിന്റെയും എന്ഡിഎയുടെും സ്ഥാനാര്‍ഥികള്‍ സാന്നിധ്യം അറിയിച്ചു. ഉത്സവാഘോഷത്തില്‍ പങ്കുചേരാന്‍ വന്ന ഷാഫി പറമ്പിലും സി.ആര്.പ്രഫുല്കൃഷ്ണനും ഭക്തജനങ്ങളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങി. കൊടും ചൂടാണെങ്കിലും ഉത്സവലഹരിയിലമര്ന്ന പിഷാരികാവില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ആവേശം പകര്‍ന്നു. ഭക്തജനങ്ങളോടും മറ്റും സ്ഥാനാര്‍ഥികള്‍ കുശലാന്വേഷണം നടത്തി.
രാവിലെ ഒമ്പത് മണിയോടെ എത്തിയ ഷാഫി പറമ്പിലിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ മഠത്തില്‍ നാണു, വി.പി.ഭാസ്കരന്, രാജേഷ് കീഴരിയൂര്‍, രജീഷ് വെങ്ങളുത്തു കണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
ബിജെപി നേതാക്കളായ എസ്.ആര്.ജയ്കിഷ്, അഡ്വ: എ.വി.നിധിന്, അഡ്വ.വി.സത്യന്, ടി.പി.പ്രീജിത്ത്, കെ.പി.എല്‍ മനോജ്, വി.സി.ബിനീഷ്, അതുല്‍ പെരുവട്ടൂര്‍, വി.കെ.മുകുന്ദന് എന്നിവര്‍ സി.ആര്.പ്രൊഫുല്കൃഷ്ണനെ അനുഗമിച്ചു.