
കൊയിലാണ്ടി: കൊരയങ്ങാട് തെരു പടിഞ്ഞാറെ എളവീട്ടില്‍ പി.ഇ.സുകുമാര്‍ (53) അന്തരിച്ചു. പരേതനായ പി.ഇ.നാരായണന്റെയും നാരായണിയുടെയും മകനാണ്.
കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ എം.ജി. കോളജ് പ്രിന്‍സിപ്പള്‍, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ്, പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍, ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ജില്ലാ സെക്രട്ടറി, സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ്, കൊയിലാണ്ടികൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍ ട്രഷറര്‍,
കൊരയങ്ങാട് കലാക്ഷേത്രം മുന്‍ പ്രിന്‍സിപ്പള്‍ തുടങ്ങി ഒട്ടനവധി സംഘടനകളുടെ
ഭാരവാഹിയും നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. ഭാര്യ: രോഷ്‌നി, മകള്‍: ആന്‍വി. സഹോദരങ്ങള്‍: രാജീവന്‍ (മേപ്പയില്‍), തങ്കമണി (മൊകവൂര്‍) സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 10 ന് വീട്ടുവളപ്പില്‍.















