കൊയിലാണ്ടി: മേലൂര്‍ പുനത്തില്‍ കുറ്റി മീത്തല്‍ വീട്ടില്‍ അഖില്‍രാജ് (24) കിണറ്റില്‍ വീണ് മരിച്ച നിലയില്‍. വൈകീട്ട് 6.30 ഓടെ വീടിനു സമീപത്തെ കിണറിലാണ് മൃതദേഹം
കാണപ്പെട്ടത്. അഭയം സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെടുത്ത് കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍ എം, ജിനീഷ് കുമാര്‍, നിധി പ്രസാദ് ഇ എം, രജിലേഷ് സി എം, സജീഷ് എം, ഹോം ഗാര്‍ഡുമാരായ അനില്‍കുമാര്‍ പി എം, പ്രദീപ് സി, പ്രതീഷ് എന്നിവരാണ് സേനയില്‍ ഉണ്ടായിരുന്നത്.
















