
ചോമ്പാല: ബ്ലോക്കോഫീസിന് സമീപം കേറ്റില്‍ അണ്ടര്‍പാസേജ് അനുവദിക്കണമെന്ന ജനകീയ ആവശ്യം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായി
കെ.കെ. രമ എംഎല്‍എ പറഞ്ഞു. ജില്ല വികസന സമിതിയിലും വിഷയം ഉന്നയിച്ചതായി അവര്‍ പറഞ്ഞു.കേറ്റില്‍ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മുപ്പത്തി എട്ടാം ദിനത്തിലെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അവര്‍.
സമരസമിതി ചെയര്‍മാന്‍ അനില്‍കുമാര്‍ വി.പി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ അനില്‍കുമാര്‍, ജനപ്രതിനിധികളായ ശ്രീകല വി എന്‍, പി കവിത അനില്‍കുമാര്‍, ടി.ടി രജനി,
കെ കെജയചന്ദ്രന്‍, സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികളായ പി ബാബുരാജ്, എം.പി ബാബു, യു.എ റഹീം, വി പി പ്രകാശന്‍, പ്രദീപ് ചോമ്പാല, കെ പി. വിജയന്‍, വിപി ലീനിഷ്, ഒ ബാലന്‍, ടി ടി പത്മനാഭന്‍, സി സുഗതന്‍, പി.കെ പ്രീത, സി കെ സുജിത്ത്, അജയ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.
















