
വടകര: സാഹിത്യത്തിനും സഹകരണ പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ബി. കെ. തിരുവോത്തിന്റെ സ്മരണയില്‍ അവാര്‍ഡ്ദാനവും
അനുസ്മരണസമ്മേളനവും. സഹകരണ മന്ത്രി എം. ലിജു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഥമ ബി.കെ. തിരുവോത്ത് അവാര്‍ഡ് സമര്‍പിച്ചു.
കേരളം മുഴുവന്‍ അറിയപ്പെടുന്ന സഹകാരി, സാഹിത്യകാരന്‍, ഉന്നതനായ കോണ്‍ഗ്രസ് നേതാവ് എന്നീ നിലകളില്‍ തിരുവോത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ആഴത്തിലുള്ള അടയാളങ്ങള്‍ പതിപ്പിച്ചതായി മന്ത്രി എം.ലിജു പറഞ്ഞു. സഹകരണ രംഗത്തെ പ്രഗല്‍ഭനായ ബി കെ തിരുവോത്തിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ്
രാജ്യത്തിന്റെ മുന്‍ സഹകരണ മന്ത്രി കൂടിയായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളിക്ക് നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ ഉജ്വല പ്രതീകമാണ്. പൊതുപ്രവര്‍ത്തനം എന്നാല്‍ അധികാരത്തിന്റെ വഴിയിലൂടെയുള്ള യാത്ര മാത്രമാണെന്ന അബദ്ധജടിലമായ ചിന്ത ഒരിക്കല്‍പോലും മുല്ലപ്പള്ളിയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളിയുടെ നിലപാടുകള്‍ക്ക് സ്ഫടികം പോലെ വ്യക്തതയുണ്ടെന്നും ലിജു പറഞ്ഞു.
ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്
അവാര്‍ഡ്. ചടങ്ങില്‍ അഡ്വ.ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. രമ എംഎല്‍എ, വി എം ചന്ദ്രന്‍,
സുനില്‍ മടപ്പള്ളി, കളത്തില്‍ പീതാംബരന്‍, പി സി ഷീബ, സി.വി. അജയന്‍, ശശിധരന്‍ കരിമ്പനപ്പാലം, സതീശന്‍ കുരിയാടി, പുറന്തോടത്ത് സുകുമാരന്‍, സി കെ വിശ്വനാഥന്‍, കാവില്‍ രാധാകൃഷ്ണന്‍, എം. പ്രഭുദാസ്, മോഹനന്‍ പാറക്കടവ്, ജമാല്‍ കോരംകൊട്ട്, പി അശോകന്‍, വി കെ പ്രേമന്‍, പ്രകാശന്‍ കുനിയില്‍, തേറത്ത് കുഞ്ഞുകൃഷ്ണന്‍ നമ്പ്യാര്‍, ആവോലം രാധാകൃഷ്ണന്‍, കുയിമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി, അഭിനന്ദ ജി മാധവ് എന്നിവര്‍ പ്രസംഗിച്ചു. മുല്ലപ്പള്ളി മറുപടി പ്രസംഗം നടത്തി

രോഗമോ അപകടമോ
വന്നാൽ ആരുടെ മുന്നിലും
കൈ നീട്ടാതെ
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
ഒരു 10 മിനുട്ട് സ്റ്റാർ ഹെൽത്തിൻ്റെ
പ്ലാനുകൾ കേട്ട് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്ന സമയം ജീവിതത്തിലെ
ഏറ്റവും വലിയ നേട്ടമാവും …
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രെഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയൻ & CEO ക്ലബ്
മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















