
വടകര: എക്സൈസ് മന്ത്രി എം ലിജു മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി സന്ദര്‍ശിച്ചു. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍
നിന്ന് മദ്യക്കടത്ത് തടയാന്‍ മൊബൈല്‍ യുണിറ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ലിജു പറഞ്ഞു. മാഹിക്ക് ചുറ്റുമുള്ള ചെക്ക് പോസ്റ്റ് അപരാപ്തമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഊടുവഴിയിലൂടെയും മറ്റും മദ്യകടത്ത് വ്യാപകമാണ്. ഇത് തടയാന്‍ മൊബെല്‍ യുണിറ്റ് അനിവാര്യമാണ്. ഇത് സംബന്ധിച്ച് അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അടക്കം നല്കിയ പരാതിയുടെ മറുപടിയിലാണ് ഈ കാര്യം
വ്യക്തമാക്കിയത്. യുഡിഎഫ് നേതാക്കളായ അഡ്വ കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ, അഡ്വ.
ഐ. മൂസ, വി.എം. ചന്ദ്രന്, സുനില്‍ മടപ്പള്ളി, സി.കെ. വിശ്വന്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കാവില്‍ രാധാകൃഷ്ണന്, കെ. അനില്‍കുമാര്‍, ഹാരിസ് മുക്കാളി, ബാബു ഒഞ്ചിയം, മോഹന്‍ പാറക്കടവ്, സതീശന് കുരിയാടി, നസീര്‍ വീരോളി, സുബിന് മടപ്പള്ളി, കെ.കെ.മുരുകദാസ്, കെ.പി. രവീന്ദ്രന്, പുരുഷു രാമത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















