
കൊയിലാണ്ടി: സ്വകാര്യ ബസില്‍ നിന്നു തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്.
പൊയില്‍ക്കാവ് സ്വദേശി ലീലക്കാണ് (55) പരിക്കേറ്റത്. വൈകീട്ട് കോഴിക്കോടു നിന്നു കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന യൂണിറ്റി ബസില്‍ നിന്നാണ് വീണത്. ചേമഞ്ചേരി റെയില്‍വെസ്റ്റേഷന്‍ സ്റ്റോപ്പില്‍ നിര്‍ത്തി ഇറങ്ങുന്നതിനിടയില്‍ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികില്‍സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാലിനാണ് പരിക്ക്.
















